ഫർവാനിയ തീപിടിത്തം: പ്രവാസിക്കെതിരെ കേസെടുത്തു

കുവൈത്ത് സിറ്റി : കുവൈത്തിലെ ഫർവാനിയയിൽ ഉണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിക്കാനിടയായ സംഭവത്തിൽ പ്രവാസിക്ക് എതിരെ നരഹത്യക്ക് കേസെടുത്തു. പ്രതിയുടെ ഫ്ലാറ്റിനു ചേർന്നുള്ള റൂമിലായിരുന്നു ദുരന്തത്തിനു ഇരയായ കുടുംബം താമസിച്ചിരുന്നത്. .പ്രതിയുടെ ഫ്ലാറ്റിൽ തീപിടിക്കുകയും ഇവിടെ നിന്നും ഉയർന്ന പുക തൊട്ടടുത്ത ഫ്ലാറ്റിലേക്ക് വ്യാപിക്കുകയുമായിരുന്നു. ഇതെ തുടർന്ന് പുകയിൽ അകപ്പെട്ട കുടുംബം ശ്വാസ തടസ്സം നേരിട്ടാണ് മരണമടഞ്ഞത് എന്ന് അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഫർവാനിയ ബ്ലോക്ക് 4 ൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്.സിറിയൻ കുടുംബമാണ് ദുരന്തത്തിൽ മരണമടഞ്ഞത്. കുടുംബത്തിലെ ഗൃഹ നാഥനും ഭാര്യയും രണ്ട് ആൺ കുട്ടികളും ഇവരുടെ അയൽ ക്കാരിയും അംഗ പരിമിതയുമായ മറ്റൊരു പെൺ കുട്ടിയുമാണ് അപകടത്തിൽ മരണമടഞ്ഞത് .