ബംഗാളിൽ ആഭ്യന്തര സെക്രട്ടറിയെ മാറ്റി; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർണ്ണായക ഇടപെടൽ

0
21

ബംഗാളിൽ ആഭ്യന്തര സെക്രട്ടറിയെ മാറ്റി. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ചീഫ് സെക്രട്ടറിയ്ക്കാണ് പകരം ചുമതല. പൊലീസ് അസി.ഡയറക്ടർ ജനറലിനേയും മാറ്റിയിട്ടുണ്ട്.

അതേ സമയം കഴിഞ്ഞ ദിവസം ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ റാലിയ്ക്ക് നേരെ നടന്ന അക്രമങ്ങളെ സംബന്ധിച്ച് ഗവർണർ കേന്ദ്ര സർക്കാരിനു റിപ്പോർട്ട് നൽകി.

ബംഗാളിൽ മെയ് 19 ന് തെരഞ്ഞടുപ്പ് നടക്കുന്ന ഒമ്പത് മണ്ഡലങ്ങളിലെ പരസ്യ പ്രചാരണവും തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ദിവസം വെട്ടിക്കുറച്ചിരുന്നു . കഴിഞ്ഞ ദിവസത്തെ സംഘർഷങ്ങൾ കണക്കിലെടുത്താണ് നടപടി.