ബക്കറ്റിൽ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

0
93

കാസര്‍കോട് : ശുചിമുറിയിലെ ബക്കറ്റില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. മഞ്ചേശ്വരം കടമ്പാറിലെ ഹാരിസിന്‍റെ മകൾ ഒരു വയസ്സുള്ള ഫാത്തിമയാണ് മരിച്ചത്. വീട്ടുകാർ വരാന്തയിൽ ഇരുന്നു സംസാരിക്കുന്നതിനിടെ കുട്ടി അകത്തേക്ക് പോവുകയായിരുന്നു. കുട്ടിയെ കാണാഞ്ഞതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ശുചിമുറിയിലെ ബക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.