ബദ്റിന്റെ പാഠങ്ങൾ ജീവിത വഴികളിൽ പിന്തുടരുക : ഡോ. മുഹമ്മദ് ഫാറൂഖ് നഈമി

0
19

കുവൈറ്റ്‌ സിറ്റി : ബദ്ർ നൽകുന്ന പാഠങ്ങൾ ജീവിത വഴികളിൽ പിന്തുടരാനും മറ്റുള്ളവരിലേക്ക് പകർത്താനും നാം തയ്യാറാവണമെന്ന് :ഡോ. മുഹമ്മദ് ഫാറൂഖ് നഈമി. ഐ. സി. എഫ്. സാൽമിയ റീജിയൻ സംഘടിപ്പിച്ച ബദ്ർ അനുസ്‌മരണ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യ സമര പോരാട്ടം ത്യാഗ സന്നദ്ധതയുടെയും മനക്കരുത്തിന്റെയും ആത്മീയ ചൈതന്യത്തിൻറെയും വിജയമായിരുന്നു, സമൂഹത്തിന്റെ ഗതി നിർണയിച്ച ഈ മഹാമുന്നേറ്റത്തിന്റെ മുന്നണി പോരാളികളായ ബദ്‌രീങ്ങളെ സ്‌മരിക്കുക വഴി ഇന്ന് ഓരോ വിശ്വാസിയും അവരുടെ മനസ്സിന്റെ വൈകല്യതയോട് സമരം ചെയ്‌ത്‌ മാത്രകാ യോഗ്യരാവേണ്ടവരാണ്- അദ്ദേഹം കൂട്ടിച്ചേർത്തു. മുഹമ്മദ് നബി(സ) യെ ക്കുറിച്ചു ആയിരത്തിലധികം ദിവസങ്ങളായി ഡോ. മുഹമ്മദ് ഫാറൂഖ് നഈമി സോഷ്യൽ മീഡിയയിൽ എഴുതി വരുന്ന ‘മഹബ്ബ ട്വീറ്റ്സ്’ മലയാള – ഇംഗ്ലീഷ് പതിപ്പുകളുടെ പ്രകാശനം ചടങ്ങിൽ നടന്നു . സാൽമിയ ഐ സി എഫ് ഹാളിൽ നടന്ന പരിപാടിയിൽ റീജിയൻ പ്രസിഡന്റ് ഇബ്രാഹിം മുസ്‌ലിയാർ വെണ്ണിയോട് അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ കരീം അഹ്‌സനി, മുഹമ്മദ് സഖാഫി എന്നിവർ സംബന്ധിച്ചു. റീജിയൻ സെക്രട്ടറി റാഷിദ് ചെറുശോല സ്വാഗതവും സിദ്ധീഖ് ഹിമമി നന്ദിയും പറഞ്ഞു.