കുവൈത്ത് സിറ്റി: ആറ് ഗവർണറേറ്റുകളിലുടനീളമുള്ള ബയോമെട്രിക് ഫിംഗർപ്രിൻ്റ് സെന്ററുകളുടെ പ്രവൃത്തി സമയം നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഐഡൻ്റിറ്റി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റുകളിലും വാണിജ്യ സമുച്ചയങ്ങളിലും സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രങ്ങൾ ഇനി മുതൽ ആഴ്‌ചയിൽ 8:00 AM മുതൽ 10:00 PM വരെ പ്രവർത്തിക്കും. നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനും പൗരന്മാർക്കും താമസക്കാർക്കും അവരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സൗകര്യപ്രദമാക്കാനുമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.