ബസുകള്‍ക്കിടയില്‍ കുടുങ്ങി ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം

0
40

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.ബസിനും സ്വകാര്യബസിനും ഇടയിൽ കുടുങ്ങി ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം. തിരുവനന്തപുരം കിഴക്കേക്കോട്ടയിലാണ് സംഭവം. കൊല്ലം സ്വദേശി ഉല്ലാസ് (42) ആണ് മരിച്ചത്. കേരള ബാങ്കിലെ ജീവനക്കാരനാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടാകുന്നത്. മരിച്ച ഉല്ലാസിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.