മോസ്കോ: സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ബഹിരാകാശത്തേക്ക് യാത്ര തിരിക്കുകയും 12 ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തങ്ങുകയും ചെയ്ത റഷ്യൻ സംഘം തിരിച്ചെത്തി. റോസ്കോസ്മോസിന്റെ സോയുസ് എംഎസ്-19 ബഹിരാകാശ വാഹനത്തിലാണ് സംഘം തിരിച്ചെത്തിയത്.
റഷ്യൻ നടി യൂലിയ പെരെസിൽഡും സംവിധായകനുമായ ക്ലിം ഷിപെൻകോയുമാണ് ബഹിരാകാശ യാത്ര നടത്തിയത്. ബഹിരാകാശത്ത് നടന്ന ആദ്യ സിനിമാ ചിത്രീകരണം എന്ന ചരിത്ര നേട്ടം ഇനി ഇവർക്ക് സ്വന്തം. ഹൃദ്രോഗം വന്ന് ബഹിരാകാശനിലയത്തിൽ അകപ്പെട്ടുപോകുന്ന സഞ്ചാരിയെ രക്ഷിക്കാൻ സർജനെ അയക്കുന്നതാണ് ചലഞ്ച് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പ്രമേയം.
കഴിഞ്ഞ ആറ് മാസമായി ബഹിരാകാശ നിലയത്തിലായിരുന്ന റഷ്യൻ ബഹിരാകാശ യാത്രികനായ ഒലെഗ് നോവിറ്റ്സ്കിയും ഇവർക്കൊപ്പം തിരിച്ചെത്തി.