കുവൈത്ത് സിറ്റി: ആഗോള നികുതി ചട്ടങ്ങൾക്ക് അനുസൃതമായി ഒന്നിലധികം അധികാരപരിധികളിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര സ്ഥാപനങ്ങൾക്ക് 15% നികുതി ചുമത്തുന്ന കരട് ഡിക്രി-നിയമത്തിന് കുവൈറ്റ് കാബിനറ്റ് അംഗീകാരം നൽകി. ചൊവ്വാഴ്ച ബയാൻ പാലസിൽ നടന്ന പ്രതിവാര യോഗത്തിലാണ് തീരുമാനം. നികുതി വെട്ടിപ്പ് തടയുന്നതിനും നികുതി വരുമാനം നിലനിർത്തുന്നതിനും ലക്ഷ്യമിട്ടുള്ള ഈ നിയമം 2025 ജനുവരി 1 മുതൽ കുവൈറ്റിൽ പ്രാബല്യത്തിൽ വരും. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ അബ്ദുല്ലയുടെ നേതൃത്വത്തിലായിരുന്നു യോഗം.
Home Middle East Kuwait ബഹുരാഷ്ട്ര സ്ഥാപനങ്ങൾക്കുള്ള 15% നികുതി നിയമത്തിന് കുവൈറ്റ് മന്ത്രിസഭ അംഗീകാരം