മനാമ: കഴിഞ്ഞ 24 മണിക്കൂറിനിടെ ബഹ്റൈനിൽ 212 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 206 പേരും പ്രവാസികളാണ്. 3321 പ്രവാസികളെ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ നിന്നാണ് ഇത്രയും രോഗബാധിതരെ കണ്ടെത്തിയതെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്.
ബഹ്റൈനില്‍ ഇതുവരെ 1348 പേര്‍ക്കാണ് ഇതുവരെ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്.ആറു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 591 പേര്‍ രോഗമുക്തരായി. 751 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.രോഗബാധിതരെ കണ്ടെത്താന്‍ വിദേശി തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും അധികൃതര്‍ പരിശോധനകള്‍ നടത്തിവരുന്നുണ്ട്.