ബാങ്കിന്റെ ജപ്തി ഭീഷണി മൂലം തീ കൊളുത്തി ആത്മഹത്യ ശ്രമം; മകൾ (19) മരിച്ചു; അമ്മ(40) ഗുരുതരാവസ്ഥയിൽ

0
25

ബാങ്കിന്റെ ജപ്തി നടപടികൾക്കിടെ ആത്മഹത്യ. നെയ്യാറ്റിൻകര മാരായമുട്ടം മലയിക്കടയിൽ സ്വദേശികളായ അമ്മയും 19 വയസ്സുള്ള മകളുമാണ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബിരുദ വിദ്യാർഥിയായ മകൾ വൈഷ്ണവി (19) മരിച്ചു

ഗുരുതരമായി പൊള്ളലേറ്റ് അമ്മ ലേഖയെ (40) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാനറ ബാങ്കിന്റെ നെയ്യാറ്റിന്‍കര ബ്രാഞ്ചില്‍നിന്ന് കുടുംബം വീട് വയ്ക്കുന്നതിന് 5 ലക്ഷം രൂപ ലോണ്‍ ലോണ്‍ എടുത്തിരുന്നു. 8 ലക്ഷം തിരികെ അടച്ചതായും 4 ലക്ഷം കൂടി അടയ്ക്കാനുണ്ടെന്നാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്നും ലേഖയുടെ ഭർത്താവു പറഞ്ഞു. ഇതിനെ തുടർന്നാണ് ബാങ്ക് ജപ്തി നോട്ടീസ് അയച്ചത്. നാളെ വീട് ജപ്തി ചെയ്യാനിരിക്കെയാണ് ഇരുവരും തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടു ഏതാണ്ട് എല്ലാ ബാങ്കുകളിലെയും വായ്പകൾക്ക് ഈ വര്ഷം ഡിസമ്പർ 31 വരെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇലക്ഷൻ കാരണം ഉത്തരവ് ഇറക്കാൻ സാധിച്ചില്ല എന്നും പറയപ്പെടുന്നു.

തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കേസ് കൊടുത്തിരുന്നെന്നും തിരിച്ചടയ്ക്കാൻ കൂടുതൽ സമയം ചോദിച്ചിരുന്നെന്നും തുടർന്നു അനുവദിച്ച സമയം ഇന്ന് അവസാനിച്ചിരുന്നതായും ബാങ്കിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണവും ലഭ്യമായി.