ബാങ്കുകളുടെ പേരിൽ ഫോണ്‍ വിളിച്ച് തട്ടിപ്പ്: സ്വദേശിക്ക് ഒറ്റമിനിറ്റിൽ നഷ്ടമായത് 1800 ദിനാർ

0
29

കുവൈറ്റ്: കുവൈറ്റിൽ ബാങ്കുകളില്‍ പേരിൽ വീണ്ടും തട്ടിപ്പ് വ്യാപകം. ബാങ്കിൽ നിന്നെന്ന വ്യാജെന ഫോൺ ചെയ്ത് അക്കൗണ്ട്-പാസ് വേര്‍ഡ് വിവരങ്ങൾ ചോർത്തിയാണ് തട്ടിപ്പ്. ഇത്തരത്തിൽ തട്ടിപ്പിനിരയായ സ്വദേശിക്ക് ഒറ്റ മിനിറ്റു കൊണ്ട് നഷ്ടമായത് 1800 ദിനാറാണ്. റിഖ മേഖലയിലാണ് സംഭവം.

ബാങ്കുകളുടെ പേരിലുള്ള വ്യാജ കോളുകളും സന്ദേശങ്ങളും സംബന്ധിച്ച് പലതവണ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. എന്നാൽ ഇത്തരം തട്ടിപ്പുകള്‍ വീണ്ടും ആവർത്തിക്കപ്പെടുന്നതോടെ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.