ബാങ്കോക്ക് വിമാനത്താവളത്തിൽ നിന്നുള്ള വിമാനം തകർന്നുവീണു

0
64

ബാങ്കോക്ക്: ബാങ്കോക്ക് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ചെറുവിമാനം തായ്‍ലൻഡിൽ തകർന്നുവീണു. തകർന്ന സ്ഥലത്ത് 11 മണിക്കൂർ തിരച്ചിൽ നടത്തിയിട്ടും വിമാനത്തിലുണ്ടായിരുന്നവരെ കണ്ടെത്താനായില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സെസ്ന കാരവൻ സി 208 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് ചൈനീസ് പൗരന്മാർ ഉൾപ്പെടെ ഒമ്പത് പേരുമായാണ് ബാങ്കോക്കിലെ സുവർണഭൂമി വിമാനത്താവളത്തിൽ നിന്ന് യാത്ര തിരിച്ചത്. ഏകദേശം 3 മണിയോടെയാണ് വിമാനവുമായുള്ള ബന്ധം സുവർണഭൂമി കൺട്രോൾ ടവറിന് നഷ്ടപ്പെട്ടതെന്ന് ബാങ്കോക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. വിമാനം ട്രാറ്റിലെ കോ മായ് ചീ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു. ബാംഗ് പകോംഗ് ജില്ലയിലെ വാട്ട് ഖാവോ ദിനിന് പിന്നിലായാണ് അപകടമുണ്ടായതെന്നും വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ ക്ഷേത്രത്തിന് സമീപമുള്ള കണ്ടൽക്കാടുകളിൽ നിന്ന് കണ്ടെത്തിയതായും തായ് ന്യൂസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. സ്ത്രീകളുടെ വസ്ത്രങ്ങളും മൂന്ന് വിദേശ വനിതകളുടെ ഫോട്ടോയും സൈറ്റിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ അഞ്ച് ചൈനീസ് പൗരന്മാരും രണ്ട് തായ് ഫ്‌ളൈറ്റ് അറ്റൻഡന്‍റുമാരും പൈലറ്റും സഹ പൈലറ്റും ഉൾപ്പെടുന്നു.