തിരുവനന്തപുരം: കോവിഡ് മൂലം അടഞ്ഞു കിടന്നിരുന്ന സംസ്ഥാനത്തെ ബാറുകളും കള്ളുഷാപ്പുകളും ചൊവ്വാഴ്ച മുതല്‍ തുറക്കും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 9 മാസങ്ങൾക്കുശേഷമാണ് കേരളത്തിൽ മദ്യശാലകൾ പൂർണ്ണമായ് തുറക്കുന്നത്.
നിലവില്‍ ബാറുകളില്‍ പാഴ്സല്‍ വില്‍പ്പനയ്ക്ക് അനുമതിയുണ്ട്.
ബാറുകൾക്കും കള്ളുഷാപ്പുകളും പുറമേ ബിയര്‍, വൈന്‍ പാര്‍ലറുകൾക്കും തുറക്കാൻ അനുമതിയുണ്ട് ക്ലബുകളിലും മദ്യം വിളമ്പാൻ അനുമതി നൽകിയിട്ടുണ്ട്.ബെവ്കോ ഔട്ട്ലെറ്റുകളുടെ പ്രവര്‍ത്തന സമയം രാത്രി ഒന്‍പത് വരെയാക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം പ്രവര്‍ത്തനം.