ബാലവേദി കുവൈറ്റ് ‘കളിമുറ്റം’ അവധിക്കാല ക്യാമ്പ് 21-22 തീയതികളിൽ

0
27
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി കുട്ടികളുടെ കൂട്ടായ്മയായ ബാലവേദി കുവൈറ്റ് ‘കളിമുറ്റം’ എന്ന പേരിൽ മാർച്ച് 21-22 തീയതികളിൽ അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു. കുട്ടികളിലെ സർഗ്ഗവാസനകൾ പരിപോക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2000 മുതൽ പ്രവർത്തിച്ചു വരുന്ന ബാലവേദി കുവൈറ്റ് ഈ അധ്യായന വർഷാവസാനത്തെ അവധി ദിവസങ്ങളിലായി ബാലവേദി അംഗങ്ങളായിട്ടുള്ള 120 കുട്ടികൾക്കാണ് ക്യാമ്പ് ഒരുക്കിയിട്ടുള്ളത്. ക്യാമ്പിന് നേതൃത്വം നൽകുന്നതിനായി നടൻ, സ്റ്റോറി ടെല്ലർ, ഫസിലിറ്റേറ്റർ എന്നീ നിലകളിൽ പ്രശസ്തനായ മനു ജോസ്, ചിത്രകാരനും, തീയേറ്റർ സംഗീത്ജ്ഞനുമായ ഓസി മാർട്ടിൻ എന്നിവർ നാട്ടിൽ നിന്നും എത്തിച്ചേരും. വിവിധ സെക്ഷനുകൾ കോർത്തിണക്കിക്കൊണ്ട് രണ്ടു ദിവസങ്ങളിലായി മംഗഫ് കല ഓഡിറ്റോറിയം, മംഗഫ് അൽ നജാത്ത് സ്കൂൾ എന്നിവിടങ്ങളിലായാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്.
മാർച്ച് 22-ന് വൈകിട്ട് 5 മുതൽ 7 വരെ അൽ നജാത്ത് സ്കൂളിൽ ഒരുക്കിയിരിക്കുന്ന സെക്ഷനിൽ രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് പുറമെയുള്ളവർക്കും രക്ഷകർത്താക്കൾക്കും പങ്കെടുക്കുവാനുള്ള അവസരവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. പരിപാടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 99456731, 50987603, 90082508 എനീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.