ബാലു ചന്ദ്രന് കുവൈറ്റ് പൊതുസമൂഹത്തിന്റെ അന്ത്യാഞ്ജലി

0
26
കുവൈറ്റ് സിറ്റി: കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബ്ബാസിയ എ യൂണിറ്റ് അംഗവും കുവൈറ്റ് പൊതുസമൂഹത്തിലെ നിറസാന്നിധ്യവുമായിരുന്ന ബാലു ചന്ദ്രന് അന്ത്യാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കല കുവൈറ്റിന്റെ നേതൃത്വത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു. അബ്ബാസിയ കലാസെന്ററിൽ വെച്ചു നടന്ന അനുശോചന യോഗത്തിൽ കല കുവൈറ്റ് അബ്ബാസിയ മേഖല പ്രസിഡന്റ് കെ ശിവൻ‌കുട്ടി അനുശോചനക്കുറിപ്പ്‌ അവതരിപ്പിച്ചു. കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്‌മത്ത് അധ്യക്ഷത വഹിച്ച യോഗത്തിന് ജനറൽ സെക്രട്ടറി ടികെ  സൈജു സ്വാഗതവും അബ്ബാസിയ മേഖല സെക്രട്ടറി ശൈമേഷ് നന്ദിയും രേഖപ്പെടുത്തി. സാം പൈനുംമൂട്, രഘുനാഥൻ നായർ, ആർ.നാഗനാഥൻ, സജീവ് എം.ജോർജ്, സി. കൃഷ്ണൻ, ബാലചന്ദ്രൻ, ബാബു ഫ്രാൻസീസ്, രമാ അജിത്ത്, സലിം രാജ്, അജിത്ത് നെടുംകുന്നം, ജിജി ജോർജ്, ബാബു വാഴക്കാട് എന്നിവർ ബാലു ചന്ദ്രനെ അനുസ്മരിച്ച് സംസാരിച്ചു. കുവൈറ്റിന്റെ പൊതു മണ്ഡലത്തിൽ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന ബാലുവിന്റെ മരണം പ്രവാസി മലയാളികൾക്ക് കനത്ത നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്ന് പരിപാടിയിൽ പങ്കെടുത്ത്‌ സംസാരിച്ച എല്ലവരും അനുസ്മരിച്ചു. കുവൈറ്റ് പൊതുസമൂഹത്തിൽ നിന്നും നിരവധി പേരാണ് അനുസ്മരണ യൊഗത്തിൽ പങ്കെടുക്കാനായി എത്തിച്ചേർന്നത്.