ബിഡികെ കുവൈറ്റ് ചാപ്റ്റർ- വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

0
54

കുവൈത്ത് സിറ്റി: ബിഡികെ കുവൈറ്റ് ചാപ്റ്റർ- വാർഷിക പൊതുയോഗം അബാസിയ ഹെവൻസ്സിൽ വച്ച് നടന്നു. ജനറൽ കൺവീനർ രാജൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ,ജോയിന്റ് കൺവീനർ ജയൻ സദാശിവൻ സ്വാഗതവും നളിനാക്ഷൻ നന്ദിയും രേഖപ്പെടുത്തി.ജയൻ സദാശിവൻ പ്രവർത്തന റിപ്പോർട്ടും, രാജൻ തോട്ടത്തിൽ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. 2025 വർഷത്തെ ഭാരവാഹികൾ നിമിഷ് കാവാലം- ജനറൽ കൺവീനർ, നളിനാക്ഷൻ- ജോയിന്റ് കൺവീനർ, രാജൻ തോട്ടത്തിൽ- ഫിനാൻസ് കൺവീനർ സോഫി രാജൻ- ഏഞ്ചൽസ് വിങ്ങ് കോർഡിനേറ്റർ മാർട്ടിൻ മാത്യു, മനോജ് മാവേലിക്കര, ശ്രീജിത്ത് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ബിടികെ സ്പോൺസർസ്, ദാതാക്കൾ എന്നിവർക്ക് നന്ദി രേഖപെടുത്തി മീറ്റിംഗ് സമാപിച്ചു.2025 വർഷത്തെ ആദ്യ ക്യാമ്പ് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. സാമൂഹികക്ഷേമ തൽപരരായ വ്യക്തികൾ, സംഘടനകൾ എന്നിവർക്ക് രക്തദാനക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന് ബിഡികെ കുവൈറ്റ് ചാപ്റ്ററിനെ 99811972, 90041663 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.