ബിസിനസ് വർക്ക് ഷോപ്പ് സംഘടിപ്പിക്കും

0
22

കുവൈത്ത് സിറ്റി: കുവൈത്തിലെ ചെറുകിട-ഇടത്തരം കച്ചവടക്കാർക്കും കച്ചവട രംഗത്തേക്ക് കടന്നുവരുന്നവർക്കുമായി ബിസിനസ് വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. 2024 ഡിസംബർ 14 ശനിയാഴ്ച വൈകീട്ട് 6:30 മുതൽ ഫഹാഹീൽ അജ്‌യാൽ മാളിലെ കാലിക്കറ്റ് ലൈവ് ഓഡിറ്റോറിയത്തിലാണ് പരിപാടി. കുവൈത്ത് മാഹി മുസ്ലിം വെൽഫെയർ അസോസിയേഷനാണ് സംഘാടകർ. മുൻകൂട്ടി രെജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം. കുവൈത്തിലെ ബിസിനസ്-ലീഗൽ രംഗത്തെ പ്രുഖർ വ്യത്യസ്ത വിഷയങ്ങൾക്ക് നേതൃത്വം നൽകും. രജിസ്ട്രേഷനായി 60010194/66265870/51429444 ബന്ധപ്പെടണമെന്ന് KMMWA ഭാരവാഹികൾ അറിയിച്ചു.