ബൈക്കപകടം; റോഡിൽ തെറിച്ചു വീണ പിഞ്ചുകുഞ്ഞ് മരിച്ചു

0
45

ആലപ്പുഴ: ബൈക്കപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി മുഹമ്മദ്‌ റഫീഖിന്റെയും നാസിയുടേയും മകൻ മുഹമ്മദ് ഇഷാൻ ആണ് മരിച്ചത്. അപകടത്തിൽ മാതാവിനും ബൈക്ക് ഓടിച്ചിരുന്ന റഫീഖിന്റെ പിതാവ് ഷാജിക്കും പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് നാലോടെ മണ്ണഞ്ചേരി ജങ്ഷനിലായിരുന്നു അപകടം. മുഹമ്മദ്ഇഷാനെ ആശുപത്രിയിൽ കാണിക്കുന്നതിനായി ഷാജിക്കൊപ്പം നാസിയയും കുഞ്ഞും ബൈക്കിൽ പോകുമ്പോൾ സ്കൂട്ടർ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ നാസിയയുടെ കയ്യിൽനിന്ന് കുഞ്ഞും റോഡിലേക്ക് വീഴുകയായിരുന്നു. ദമ്പതികളുടെ നാലുമാസം പ്രായമുള്ള മൂത്ത കുട്ടി ഇഷൽ ഫാത്തിമ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നേരത്തേ മരിച്ചിരുന്നു.