ബ്‌നീദ് അൽഖറിൽ സുരക്ഷാ കാമ്പയിൻ: 53 വാഹനങ്ങൾ പിടിച്ചെടുത്തു

0
13

കുവൈറ്റ്‌ സിറ്റി : ബ്‌നീദ് അൽഖർ ഏരിയയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സുരക്ഷാ ക്യാമ്പയിനുകൾ നടത്തി. 1,521 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. കൂടാതെ അസാധാരണമായ സംശയാസ്പദമായ അവസ്ഥയിൽ കണ്ടെത്തിയ രണ്ടുപേരെയും അറസ്റ്റ് വാറന്റുകൾ പുറപ്പെടുവിച്ച 12 പേരെയും റസിഡൻസി തൊഴിൽ നിയമലംഘനങ്ങൾ നടത്തിയ നാലു പേരെയും അറസ്റ്റ് ചെയ്തു. നിയമം ലംഘിച്ചതിന് 53 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തതായും മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.