ബ്നെയ്ദ് അൽ-ഗർ ഏരിയയിൽ അനധികൃതമായി താമസിച്ചിരുന്ന പ്രവാസികളെ സർക്കാർ അഭയകേന്ദ്രത്തിലേക്ക് മാറ്റി

0
31

കുവൈത്ത് സിറ്റി : ബ്നെയ്ദ് അൽ-ഗർ ഏരിയയിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിൽ അനധികൃതമായി താമസിച്ചിരുന്ന പ്രവാസികളെ സർക്കാർ അഭയകേന്ദ്രത്തിലേക്ക് മാറ്റി. ഗാർഹിക തൊഴിലാളി വിസയിൽ (ആർട്ടിക്കിൾ 20) ധാരാളം പ്രവാസികൾ ബ്നെയ്ദ് അൽ-ഗറിലെ വിവിധ ബാച്ചിലർ താമസ കേന്ദ്രങ്ങളിൽ താമസിക്കുന്നുണ്ടെന്ന് സംഘം കണ്ടെത്തി. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് ഇവർ അപ്പാർട്ട്മെൻ്റ് കെട്ടിടങ്ങളിൽ താമസിക്കുന്നതെന്ന് കണ്ടെത്തുകയും തുടർന്ന് മാനുഷിക വശം കണക്കിലെടുത്ത് ഈ തൊഴിലാളികളെ ലേബർ ഷെൽട്ടറുകളിലേക്ക് മാറ്റുകയുമായിരുന്നു.