ബ്രിട്ടീഷ് എയർവേയ്‌സ് ബഹ്‌റൈനിലേക്കും കുവൈത്തിലേക്കുമുള്ള വിമാനങ്ങൾ നിർത്തിവച്ചു

0
39

കുവൈറ്റ് സിറ്റി : 2025 മാർച്ച് അവസാനത്തോടെ ബഹ്‌റൈനിലേക്കും കുവൈത്തിലേക്കുമുള്ള വിമാനങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കുമെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് എയർവേസ് (BA). തങ്ങളുടെ ബോയിംഗ് 787 ഡ്രീംലൈനർ ഫ്ലീറ്റിന്റെ റോൾസ് റോയ്‌സ് എഞ്ചിനുകളിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണിത്. ബ്രിട്ടീഷ് എയർവെയ്സ് കുവൈറ്റിലേക്കുള്ള 60 വർഷത്തിലേറെയായ സേവനത്തിന് ഇതോടെ അന്ത്യം കുറിക്കുകയാണ്. റോൾസ് റോയ്‌സിൻ്റെ എഞ്ചിൻ ഭാഗങ്ങൾ വൈകുന്നത് കാരണം തുടർച്ചയായ വെല്ലുവിളികൾ നേരിടുന്നതിനാലാണ് ഈ റൂട്ടുകൾ നിർത്തിവച്ചിരിക്കുന്നത്. ബഹ്‌റൈൻ, കുവൈറ്റ് സസ്‌പെൻഷനുകൾക്ക് പുറമേ, ബ്രിട്ടീഷ് എയർവേയ്‌സ്മറ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സർവീസുകളും കുറയ്ക്കുന്നുണ്ട്.