ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈറ്റ് ചാപ്റ്റർ- ബ്ലഡ് ഡോണേഴ്‌സ് മീറ്റ്  സംഘടിപ്പിക്കുന്നു

0
18

ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈറ്റ് രക്തദാതാക്കളെ ആദരിക്കുന്നു. 2022 ജനുവരി 19 -ന് വൈകുന്നേരം 06:00 മുതൽ 09:00 വരെ സംഘടിപ്പിക്കുന്ന ഡോണേഴ്‌സ് മീറ്റിൽ വച്ചാണ് ആദരം സമർപ്പിക്കുന്നത്.

2016-ൽ ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈറ്റ് ചാപ്റ്റർ പ്രവർത്തനം  ആരംഭിച്ചത് മുതൽ കുവൈറ്റിൽ സന്നദ്ധ രക്തദാന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി രക്തദാന രംഗത്ത് നിരന്തരം  ഇടപെടലുകൾ നടത്തിവരികയാണ്.
2022 വർഷവും വ്യത്യസ്തമായിരുന്നില്ല. രക്തദാനം സാമൂഹിക ഐക്യദാർഢ്യത്തിന് എന്ന കാഴ്ച്ചപ്പാടോടു കൂടി വിവിധ സാമൂഹിക സംഘടനകളുടെ സഹകരണത്തോടെ 20 രക്തദാന ക്യാമ്പുകൾ, 12 ബോധവൽക്കരണ ക്യാമ്പെയ്‌നുകൾ, കുവൈറ്റിലെ  രോഗികൾക്കായി എണ്ണമറ്റ അടിയന്തര രക്തദാന അഭ്യർത്ഥനകൾ എന്നിവയാണ് പോയ വർഷത്തെ  പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കാൻ കഴിഞ്ഞത്.
പുതുവർഷത്തെ പ്രവർത്തനങ്ങളിലേക്ക് കടക്കുന്നതിന് മുന്നോടിയായി , ഈ  പ്രവർത്തികൾ ഒക്കെ സാധ്യമാക്കിയ, സഹജീവി സ്നേഹവും , മാനുഷിക മൂല്യങ്ങളും കൈമുതലാക്കിയ നിസ്വാർത്ഥരായ പ്രിയപ്പെട്ട സന്നദ്ധ രക്തദാതാക്കളെ ആദരിക്കുക എന്നത് അനിവാര്യതയായി ബി ഡി കെ കരുതുന്നതിലാണ് ഈ ആദരവ് സംഘടിപ്പിക്കുന്നത്.
അതിന് വേണ്ടി 2023 ജനുവരി 19 ന് വൈകുന്നേരം 06:00 മുതൽ 09:00 വരെ അബ്ബാസിയയിലെ ഓക്‌സ്‌ഫോർഡ് പാകിസ്ഥാൻ സ്‌കൂളിൽ സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് എല്ലാ സന്നദ്ധരക്തദാതാക്കളെയും സ്നേഹാദരങ്ങളോടെ ക്ഷണിക്കുന്നു.
അതുപോലെ, ബി ഡി കെ കുവൈറ്റ് ചാപ്റ്ററിന്റെ ദൗത്യവും കാഴ്ചപ്പാടും പ്രാവർത്തികമാക്കുവാൻ  ഒപ്പം ചേർന്ന് നിന്ന സാമൂഹിക സംഘടനകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ , പ്രവർത്തനങ്ങൾക്ക് വേണ്ട   ഊർജ്ജം പകർന്ന പ്രസ്ഥാനങ്ങൾ  എന്നിവരെയും  ഈ ചടങ്ങിന്റെ ഭാഗമാകുന്നതിനായി  സംഘാടകർ ക്ഷണിച്ചു.