കുവൈറ്റ് സിറ്റി : കുവൈത്തിൽ ബ്ലഡ് മണി വര്‍ധിപ്പിച്ചുകൊണ്ടുള്ള നിയമത്തിന് കാബിനറ്റ് അംഗീകാരം. 20,000 ദിനാറാക്കി വർധിപ്പിച്ച നിയമത്തിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. മുൻ തുകയായ 10,000 ദീനാറിൽ നിന്നാണ് ഇരട്ടി ആയി ഇത് വർധിപ്പിച്ചത്. നിയമനിർമ്മാണ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും സാമ്പത്തികവും സാമൂഹികവുമായ മാറ്റങ്ങളുമായി അത് പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിത്. ഇസ്ലാമിക ശരീഅത്ത് നിയമ പ്രകാരം കൊലപാതക കേസുകളിൽ വധ ശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി ഇരയാകുന്ന വ്യക്തികളുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പണം നൽകി ശിക്ഷയിൽ നിന്ന് ഇളവ് നേടുന്നതാണ് ബ്ലഡ് മണി.