കുവൈത്ത് സിറ്റി: ഒരുവന് ഒരു നേരത്തെ വിശപ്പടക്കാൻ നിനക്ക് ആവുമെങ്കിൽ നീ അനുഗ്രഹീതൻ…. ഈ വചനങ്ങളെ ജീവിതത്തിൽ അന്വർഥമാക്കി അവർ തങ്ങളുടെ കടയുടെ മുന്നിൽ ഇങ്ങനെ ഒരു ബോർഡ് വച്ചു, ‘ഭക്ഷണം കഴിക്കാൻ പണമില്ലാത്തവർക്ക് ഇവിടേക്ക് സ്വാഗതം’
ഒരു റെസ്റ്റോറന്റിന് മുന്നിൽ എഴുതി തൂക്കിയ ഈ ബോർഡിൽ തെളിയുന്നത് വെറും വാക്കുകൾ അല്ല, കുവൈത്തിൻ്റെ തെരുവീഥിയിൽ തെളിഞ്ഞ സ്നേഹത്തിൻ്റെയും പരിഗണനയുടെയും പ്രതിഫലന മാണ്.
കുവൈറ്റ് പൗരനും പ്രവാസി സുഹൃത്തും ചേർന്നാണ് ഹോട്ടൽ നടത്തുന്നത്. COVID-19 പ്രതിസന്ധി ഘട്ടത്തിൽ ഇരുവരും ദരിദ്രർക്ക് സൗജന്യമായി ഭക്ഷണം വിതരണം ആരംഭിച്ചു. ലോക്ക് ഡൗൺ അവസാനിച്ച് ജീവിതം സാധാരണ നിലയിലായിട്ടും, ആവശ്യമുള്ളവർക്ക് സൗജന്യമായി ഭക്ഷണവിതരണം തുടരാൻ റെസ്റ്റോറന്റ ഉടമകൾ തീരുമാനിച്ചു. അന്നദാനം എന്ന പുണ്യകർമം തുടരുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഇത്.
അൽ-ഖബാസ് ദിനപത്രമാണ് ഈ ഹോടെൽനേകുറിച്ചുള്ള വാർത്ത ആദ്യം നൽകിയത്.
റെസ്റ്റോറന്റില്‍ എത്തുന്ന ആവശ്യക്കാർക്ക് സൗജന്യമായി ഭക്ഷണം നൽകുക മാത്രമല്ല, ഏതെങ്കിലും കാരണത്താൽ റെസ്റ്റോറന്റിൽ എത്താൻ കഴിയാത്തവരുടെ വീടുകളിൽ നേരിട്ട് ഭക്ഷണം ഭക്ഷണം എത്തിച്ചു നൽകുകയും ചെയ്യുന്നു.