ഭക്ഷണം, കാർഷിക, പാനീയ മേഖലകളിൽ പരിപാടികളുമായി ഇന്ത്യൻ എംബസി

0
16

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി 2024 സെപ്റ്റംബർ 8 മുതൽ 10 വരെ കുവൈറ്റിൽ ഭക്ഷണം, കാർഷിക, പാനീയ മേഖലകളിൽ ഉഭയകക്ഷി വ്യാപാര പ്രോത്സാഹന പരിപാടികൾ സംഘടിപ്പിക്കും. സെപ്തംബർ 8 ന് ട്രേഡ് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയുമായി സഹകരിച്ച് ബയർ- സെല്ലർ മീറ്റ് സംഘടിപ്പിക്കുന്നു. ഹോട്ടൽ ഗ്രാൻഡ് മജസ്റ്റിക്സിൽ ആണ് പരിപാടി നടത്തുന്നത്. കൂടാതെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻസ് (എഫ്ഐഇഒ), കുവൈറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (കെസിസിഐ) എന്നിവയുടെ സഹകരണത്തോടെ എംബസി 2024 സെപ്റ്റംബർ 9-10 തീയതികളിൽ കെസിസിഐ എക്‌സിബിഷൻ ഹാളിൽ ഭക്ഷ്യ-കാർഷിക ഉൽപന്നങ്ങളുടെ മേഖലയിൽ ഒരു ബയർ-സെല്ലർ മീറ്റും സംഘടിപ്പിക്കും. 30 ഓളം ഇന്ത്യൻ കമ്പനികളുടെ പ്രതിനിധി സംഘം പരിപാടികളിൽ പങ്കെടുക്കും. രണ്ട് പരിപാടികളും കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ഡോ.ആദർശ് സ്വൈക ഉദ്ഘാടനം ചെയ്യും.