ഭരണഘടനയുടെ കാവലാളുകളാകുക: ഐ. ഐ.സി റിപ്പബ്ലിക് സംഗമം

0
20

കുവൈറ്റ് : രാജ്യത്തിൻ്റെ ഭരണഘടനയുടെ കാവലാളുകളായി ഭരണഘടനയെ സംരക്ഷിക്കാൻ രാഷ്ട്രത്തിലെ മുഴുവൻ ജനങ്ങളും മുന്നോട്ട് വരണമെന്ന് ഇന്ത്യൻ ഇസ് ലാഹി സെൻറർ സംഘടിപ്പിച്ച റപ്പബ്ലിക് ദിന സംഗമം അഭിപ്രായപ്പെട്ടു. ലോക സമൂഹത്തിന് മുമ്പിൽ ഇന്ത്യ ഉയർന്ന് നിൽക്കുന്നത് ഭരണഘടനയുടെ മഹത്വം കൊണ്ടാണ്. അത് രാജ്യത്തിൻ്റെ ശക്തിയും ആത്മാവുമാണ്. അതിനെ ദുർബലപ്പെടുത്താനുള്ള ഏത് ശ്രമങ്ങളെയും ചെറുത്ത് തോൽപിക്കണം. ഇന്ത്യൻ ജനാധിപത്യം വലിയ വെല്ലുവിളികൾ നേരിടുമ്പോൾ അംബേദ്കർ ചിന്തകൾക്ക് നാൾക്കുനാൾ പ്രസക്തിയേറുന്നുവെന്ന് ഐ.ഐ.സി സംഗമം ആവശ്യപ്പട്ടു. അബ്ബാസിയയിൽ സംഘടിപ്പിച്ച സംഗമത്തിൽ പ്രസിഡൻറ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം, ട്രഷറർ അനസ് മുഹമ്മദ്, സിദ്ധീഖ് മദനി, മുനീർ കൊണ്ടോട്ടി, അബ്ദുല്ലത്തീഫ് പേക്കാടൻ എന്നിവർ സംസാരിച്ചു.