ഭവൻസ് കുവൈറ്റ്‌ മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് നാലാം വാർഷികം 23ന് : വയലാർ ശരത്ചന്ദ്രവർമ്മ മുഖ്യാതിഥി

0
109

കുവൈത്ത് സിറ്റി: ഭവൻസ് കുവൈറ്റ്‌ മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് നാലാം വാർഷികം ഈ മാസം 23ന് നടക്കും. മലയാളഭാഷയുടെ വളർച്ചയ്ക്കും അംഗങ്ങളുടെ പ്രഭാഷണവൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുവാനുമായി പ്രവർത്തിക്കുന്ന കുവൈറ്റിലെ ആദ്യ മലയാളം ക്ലബ്ബാണ് ഭവൻസ് കുവൈറ്റ്‌ മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്. 2020-ൽ രൂപം കൊണ്ട ക്ലബ്ബിന്റെ നാലാം വാർഷികമായ ‘ഭാവനീയം-2024’ വൈകുന്നേരം 4.30 മുതൽ ഓൺലൈൻ ആയാണ് നടത്തുക. പ്രശസ്ത കവിയും സിനിമാഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മയാണ് മുഖ്യാതിഥി. പ്രഭാഷണവും ചോദ്യോത്തരവേളയും നടക്കും. ശേഷം അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. ടോസ്റ്റ്മാസ്റ്റർ ക്ലബ് ഏരിയ തലത്തിലുള്ള ഭാരവാഹികൾ, അംഗങ്ങൾ എന്നിവരുടെ ആശംസാപ്രസംഗങ്ങൾക്ക് ശേഷം സർട്ടിഫിക്കറ്റ് വിതരണവുമുണ്ടാകും. ആഘോഷപരിപാടികൾ വിജയകരമായി നടത്തുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി പ്രസിഡന്റ് ഷബീർ സി. എച്ച്, സുനിൽ എൻ എസ് എന്നിവർ അറിയിച്ചു.