ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ മരണപ്പെട്ട തന്റെ ഭാര്യക്ക് വേണ്ടി ഹജ്ജ് പുണ്യകർമം നിർവഹിച്ച് പ്രശസ്ത മാധ്യമപ്രവർത്തകൻ വാഇൽ അൽ ദഹ്ദൂഹ്. ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ ഭാര്യ അംന ഉമ്മുഹംസക്ക് വേണ്ടിയാണ് ഫലസ്തീനിയൻ മാധ്യമപ്രവർത്തകനും അൽ ജസീറ അറബിക് ചാലനിന്റെ ഗസ്സ ബ്യൂറോ മേധാവിയുമായ വാഇൽ ദഹ്ദൂഹ് ഹജ്ജ് നിർവഹിച്ചത്.‘എനിക്കേറെ സന്തോഷമുണ്ട്… കഴിഞ്ഞ വർഷം ഹജ്ജിന് അവളെ ഒപ്പം കൂട്ടാൻ കഴികഴിഞ്ഞിരുന്നില്ല. ഇത്തവണ അവൾക്ക് വേണ്ടിയാണ് ഹജ്ജ് നിർവഹിച്ചത്…’ -വാഇൽ പറഞ്ഞു.ഗസ്സയിലെ ഇസ്രായേൽ അധിനിവേശ സേന നടത്തുന്ന ആക്രമണത്തിന്റെ വിവരങ്ങൾ പുറം ലോകത്തെത്തിച്ച് വാഇൽ ശ്രദ്ധ നേടിയിരുന്നു. ഒക്ടോബർ 28നാണ് നുസൈറത് അഭയാർഥി ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തിൽ വാഇലിന്റെ ഭാര്യയും 15കാരനായ മകനും ഏഴു വയസ്സുള്ള മകളും ഉൾപ്പെടെ എട്ടു കുടുംബാംഗങ്ങളെ ഇസ്രായേൽ കൊലപ്പെടുത്തിയത്.