ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം പലയിടത്ത് നിക്ഷേപിച്ചു ; പ്രതിക്ക് വധശിക്ഷ

0
33

കുവൈറ്റ് സിറ്റി: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഛിന്നഭിന്നമാക്കിയ കേസിൽ കുവൈത്ത് പൗരന് വധശിക്ഷ വിധിച്ച് കോടതി. ഭാര്യ ഗർഭിണിയാണെന്ന് വെളിപ്പെടുത്തിയതിനെ തുടർന്നാണ് കൊലപാതകം നടത്തിയത്. പ്രതി ആദ്യം ഇരയുടെ അടിവയറ്റിൽ നിന്ന് ആറ് മാസം പ്രായമുള്ള ഭ്രൂണത്തെ വേർതിരിച്ചെടുക്കുകയും തുടർന്ന് അവളുടെ ശരീരം കഷ്ണങ്ങളാക്കി വിവിധ സ്ഥലങ്ങളിൽ നീക്കം ചെയ്യുകയുമായിരുന്നു.