ഭൂമി കൈയ്യേറ്റ വിവാദത്തിൽ അമർത്യാ സെന്നിന് പിന്തുണയുമായി മമതാ ബാനർജി.

0
19

കൊൽക്കത്ത: ശാന്തി നികേതൻ സർവകലാശാലയുടെ ഭൂമി കൈയേറിയവരുടെ പട്ടികയിൽ നൊബൽ സമ്മാന ജേതാവ് അമർത്യാ സെന്നിന്റെ പേര് ഉൾപ്പെട്ടത് സംബന്ധിച്ചാണ് വിവാദം തുടങ്ങിയത്. കയ്യേറ്റക്കാരുടെ വിവരങ്ങൾ ഉൾപ്പെടുത്തി സർവകലാശാല കേന്ദ്ര വിദ്യാഭ്യാസ മന്താലയത്തിന് അയച്ച കത്താലാണ് സെന്നിന്റെ പേര് ഉള്ളത്. ഇതിനെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തി. കേന്ദ്ര സർക്കാരിനെതിരെ നിലപാട് എടുത്തതാണ് അമർത്യാ സെന്നിനെ ആക്രമിക്കാൻ കാരണം, ഇതംഗീകരിക്കാൻ കഴിയില്ലെന്ന് സെനിന്ന് അയച്ച കത്തിൽ മമത വ്യകതമാക്കി.

നിങ്ങളുടെ ഉറച്ച ശബ്ദവും എന്താണ് സംഭവിക്കുന്നതെന്ന നിങ്ങളുടെ പൂർണ്ണ ബോധ്യവും എന്തെന്നില്ലാത്ത ശക്തയാണ് എനിക്ക് നൽകുന്നതെന്ന് നന്ദി അറിയിച്ച് കൊണ്ടുള്ള മറുപടി കത്തിൽ അമർത്യാ സെൻ .

അമർത്യാ സെന്നിന്റെ അമ്മയുടെ മുത്തച്ഛൻ ക്ഷിതിമോഹൻ സെന്നിന്റെ ശാന്തിനികേതിനിടെ കുടുംബ വീടുമായി ബന്ധപ്പെട്ടാണ് വിവാദം ഉണ്ടായിരിക്കുന്നത്. വിവാദ ഭൂമി ദീർഘകാല പാട്ടത്തിന് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. കാലാവധി ഉടൻ അവസാനിക്കുമെന്നും അമർത്യാ സെൻ വ്യക്തമാക്കി.