മംഗഫിലെ തീപിടുത്തം : 49 മരണമെന്ന് റിപ്പോർട്ടുകൾ; കൂടുതലും മലയാളികൾ

0
88

കുവൈത്ത് സിറ്റി : കുവൈത്തിലെ മംഗഫിൽ തൊഴിലാളി ക്യാമ്പിന് തീപിടിച്ച് 49ഓളം പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന. ഇതിൽ കൂടുതലും മലയാളികൾ ആണെന്നാണ് ലഭിച്ച വിവരങ്ങളിൽ നിന്നും അറിയാൻ കഴിയുന്നത്. ഗ്യാസ് സിലിണ്ടർ പൊട്ടിതെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

തീ പിടിത്തത്തെ തുടർന്ന് കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് ചാടിയവർക്ക് ഗുരുതരമായ പരിക്കേറ്റു. കെട്ടിടത്തിലെ ബ്ലോക്ക് നാലിലാണ് തീപിടുത്തമുണ്ടായത്. മലയാളി ഉടമയായ എന്‍.ബി.ടി.സി ഗ്രൂപ്പിന്റേതാണ് ഫ്ലാറ്റ്. ഫ്ലാറ്റിനുളളില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. മലയാളികളടക്കം നിരവധി ഇന്ത്യൻ തൊഴിലാളികളും ക്യാമ്പിൽ ഉണ്ട്. പുലർച്ചെ 4 മണിയോടെയാണ് സംഭവം. സ്ഥലത്തെത്തിയ അഗ്നിരക്ഷ സേന തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട് . പരിക്കേറ്റവരെ അദാന്‍, ജാബിർ, ഫര്‍വാനിയ ആശുപത്രിയിലേക്ക് മാറ്റി.

ആഭ്യന്തര മന്ത്രിയും ഇന്ത്യൻ അംബാസഡറും സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.