കുവൈത്ത് സിറ്റി :മംഗഫിലെ ലേബർ ക്യാമ്പിന് തീപിടിച്ച കേസിൽ മൂന്ന് ഇന്ത്യക്കാർ,നാല് ഈജിപ്ഷ്യൻ പൗരന്മാർ,ഒരു കുവൈത്തി ഉൾപ്പടെ 8 പേരെ അറസ്റ്റ് ചെയ്തു . ഇവരുടെ കസ്റ്റഡി രണ്ടാഴ്ചത്തേക്ക് നീട്ടിക്കൊണ്ട് പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. മനഃപൂർവമല്ലാത്ത നരഹത്യ, അശ്രദ്ധ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ മലയാളികൾ ഉണ്ടോ എന്നത് വ്യക്തമല്ല. വൈദ്യുത ഷോർട്ട് സർക്യൂട്ടാണ് മംഗഫ് തീപിടുത്തത്തിന് കാരണമെന്ന് ജനറൽ ഫയർഫോഴ്സ് മുമ്പ് വെളിപ്പെടുത്തിയിരുന്നു.