മംഗഫ് തീപിടിത്തം: അറസ്റ്റിലായവരുടെ റിമാൻഡ് നീട്ടി

0
113

കുവൈത്ത് സിറ്റി: നിരവധി പേരുടെ മരണത്തിനിടയാക്കിയ കുവൈത്തിലെ മംഗഫിലുണ്ടായ തീപിടിത്തത്തിൽ അറസ്റ്റിലായ എട്ട് പേരുടെ റിമാൻഡ് കാലാവധി നീട്ടി. രണ്ടാഴ്ചത്തേക്കാണ് റിമാൻഡ് നീട്ടിയത്. നാല് ഈജിപ്തുകാർ, മൂന്ന് ഇന്ത്യക്കാർ, ഒരു കുവൈത്ത് സ്വദേശി എന്നിവരാണ് കസ്റ്റഡിയിൽ കഴിയുന്നത്.ഇവർക്കെതിരെ അശ്രദ്ധ, നരഹത്യ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ നൽകിയ ഹർജി കോടതി തള്ളി.