മംഗഫ് തീപിടിത്തത്തിന് പിന്നിൽ ക്രമിനൽ ഉദ്ദേശ്യമില്ല

0
48

കുവൈത്ത് സിറ്റി: മംഗഫ് തീപിടുത്തക്കേസ് പബ്ലിക് പ്രോസിക്യൂഷൻ ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇൻവെസ്റ്റിഗേഷനിലേക്ക് റഫർ ചെയ്തതായി റിപോർട്ടുകൾ. തീപിടിത്തം മനപൂർവമല്ലെന്ന് തെളിയിക്കുന്ന സാങ്കേതിക റിപ്പോർട്ടുകളെ തുടർന്ന് കേസ് ഒരു കുറ്റകൃത്യം അല്ലെന്നാണ് ലഭിച്ചിരിക്കുന്ന സൂചന. പിന്നീട് ക്രമിനൽ ഉദ്ദേശ്യത്തിന്‍റെയോ മുൻകൂട്ടി ആസൂത്രണം ചെയ്തതിന്‍റെയോ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. പബ്ലിക് പ്രോസിക്യൂഷൻ കുറ്റാരോപിതരായ എല്ലാ കക്ഷികളെയും ചോദ്യം ചെയ്യുകയും തുടക്കത്തിൽ വിചാരണയ്ക്കായി തടങ്കലിൽ വെക്കുകയും ചെയ്തിരുന്നു. ഒരു കുവൈറ്റ് പൗരനും മൂന്ന് ഇന്ത്യക്കാരും നാല് ഈജിപ്തുകാരും അടങ്ങുന്നവരെയാണ് കേസിൽ കസ്റ്റഡിയിലെടുത്തിരുന്നത്. ഈ എട്ട് പേരെയും 300 ദിനാർ വീതം ജാമ്യത്തിൽ വിട്ടയക്കാൻ കോടതി തീരുമാനിച്ചതായി പ്രാദേശിക പത്രമായ അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു.