കുവൈത്ത് സിറ്റി: കുവൈത്ത് മംഗഫ് തീപിടുത്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നളിനാക്ഷൻ അതേ ദുരന്തത്തിൽ മരണപ്പെട്ട കാസർകോട് തൃക്കരിപ്പൂർ സ്വദേശി കേളു പൊന്മലേരിയുടെ വീട് സന്ദർശിച്ചു.
കേളു കുവൈത്തിൽ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ കുടുംബത്തെ ഏല്പിക്കുകയും അവരുടെ ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്തു. കുവൈത്തിൽ ചികിത്സയിലായിരിക്കെ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നളിനാക്ഷൻ നാട്ടിലെത്തിയത്. കമ്പനി അധികൃതർ ബന്ധപ്പെടാറുണ്ടെന്നും മകന് എൻ. ബി.ടി.സി തങ്ങളുടെ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത കാര്യവും കേളുവിന്റെ ഭാര്യ മണി അറിയിച്ചു. പഞ്ചായത്ത് ഓഫീസിൽ ഉദ്യോഗസ്ഥയാണ് മണി.