കുവൈത്ത് സിറ്റി: മംഗഫ് തീപിടുത്തത്തിൽ ബന്ധപ്പെട്ട സ്ഥാപനത്തെ ടെൻഡറിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി കുവൈറ്റ് പെട്രോളിയം കോർപ്പറേഷനിലെ (കെപിസി) ഹയർ ടെൻഡർ കമ്മിറ്റി. പബ്ലിക് പ്രോസിക്യൂഷൻ കമ്പനിയുടെ കേസ് ഫയൽ ക്രിമിനൽ കോടതിയിലേക്കല്ല, മിസ്‌ഡീമെനിയർ കോടതിയിലേക്ക് റഫർ ചെയ്യാനാണ് അന്വേഷണ വകുപ്പിന് കൈമാറിയത്. 1977ൽ സ്ഥാപിതമായ ഈ കമ്പനി കുവൈറ്റിലും ഗൾഫ് മേഖലയിലും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ടെൻഡർ മേഖലയിൽ ഉയർന്ന വൈദഗ്ധ്യവുമുണ്ട്. അതിനാൽ ടെൻഡറുകളിൽ വിലക്കേർപ്പെടുത്തിയ തീരുമാനം ആശ്ചര്യമുളവാക്കുന്നതാണെന്ന് പ്രാദേശിക മാധ്യമങ്ങൽ റിപ്പോർട്ട് ചെയ്തു.