മംഗഫ് ദുരന്തം : കെ.കെ.എം.എ പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചു

കുവൈത്ത് : പ്രവാസലോക മന:സാക്ഷിയെ ഞെട്ടിച്ചു കൊണ്ട് കുവൈറ്റ് രാജ്യത്തെയാകെ ഭീതിയിലാഴ്ത്തി അമ്പത്തോളം മനുഷ്യരുടെ ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത മംഗഫ് ദുരന്തത്തിൽ കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ അതിയായ ദുഃഖവും വേദനയും രേഖപ്പെടുത്തി. ഫഹഹീൽ മെഡക്സ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ ചേർന്ന കേന്ദ്ര പ്രവർത്തക സമിതി യോഗം പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചു. കുവൈറ്റ് NBTC കമ്പനിയുടെ താമസ സ്ഥലത്ത് സംഭവിച്ച മഹാ ദുരന്തത്തെ അനുസ്മരിച്ചു കൊണ്ട് കെ കെ എം എ കേന്ദ്ര വർക്കിംഗ് പ്രസിഡന്റ് ഒ പി ശറഫുദ്ധീൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ദുരന്തത്തിൽ ജീവൻ പൊലിഞ്ഞു പോയ സഹോദരന്മാരുടെ കുടുംബത്തിന്റെയും പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന സഹോദരന്മാരുടെ വേദനയിലും പങ്കു ചേരുകയും അവർക്ക് യഥാർഥ്യവുമായി പൊരുത്തപ്പെടുവാനും ക്ഷമിക്കുവാനും നാഥൻ കരുത്ത് നൽകട്ടെ എന്ന പ്രാർത്ഥിക്കുകയും ചെയുന്നതായി പ്രമേയത്തിൽ പറഞ്ഞു കുവൈത്ത് ഭരണാധികാരികളുടെ ഇടപെടലുകളുംസഹായങ്ങളും കുവൈറ്റി ജനതയും പൊതു സമൂഹവും ഏറെ ആദരവോടെ സ്മരിക്കുന്നതായി പ്രമേയത്തിൽ തുടർന്ന് അഭിപ്രായപ്പെട്ടു. കെ കെ എം എ കേന്ദ്ര പ്രസിഡന്റ് കെ ബഷീർ അധ്യക്ഷത വഹിച്ചു കേന്ദ്ര ആക്ടിങ് ജനറൽ സെക്രട്ടറി കെ സി അബ്ദുൽ കരീം സ്വാഗതവും ഫിനാൻസ് സെക്രട്ടറി മുഹമ്മദ് അലി കടിഞ്ഞി മൂല നന്ദി പറഞ്ഞു.