കുവൈത്ത് സിറ്റി: പതിമൂന്നുകാരിയായ മകളെ ഉയർന്ന അളവിൽ ഇൻസുലിൻ കുത്തിവെച്ച് കൊല്ലാൻ ശ്രമിക്കുകയും കാമുകന് മകളെ പീഡിപ്പിക്കാൻ സൗകര്യമൊരുക്കുകയും ചെയ്തെന്ന കുറ്റത്തിന് അമ്മക്ക് 47 വർഷം തടവും കാമുകന് 15 വർഷം കഠിന തടവും വിധിച്ച് കോടതി. മകൾ അമ്മയുടെ ഇതര ബന്ധം കണ്ടെത്തിയിരുന്നു. മാനവികതയ്ക്കെതിരായ ഏറ്റവും ഹീനമായ കുറ്റകൃത്യങ്ങളിലൊന്നായി കണക്കാക്കുന്ന ഇത്തരം പ്രവൃത്തി ചെയ്തതിന് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.