മകൻ അച്ഛനെ കുത്തിപ്പരിക്കേൽപ്പിച്ചു

0
22

ഭിന്നശേഷിക്കാരനായ മകൻ പിതാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. കത്തി ഉപയോഗിച്ച് കഴുത്തിൽ ആഴത്തിൽ മുറിവുണ്ടാക്കി. സംഭവത്തിൽ 47 വയസ്സുകാരനായ കുവൈറ്റ് സ്വദേശി സുലൈബിഖാത്ത് പോലീസിൽ മകനെതിരെ പരാതി നൽകി. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നായിരുന്നു ആക്രമണം. 5 സെൻറീമീറ്റർ ആഴത്തിൽ കഴുത്തിൽ പരിക്കേറ്റതായാണ് പരാതിയിൽ പറയുന്നത്.പരാതിക്കൊപ്പം ആശുപത്രി രേഖകളും തെളിവായി സമർപ്പിച്ചിട്ടുണ്ട് .