മങ്കി പോക്സ്: സംശയിച്ചിരുന്ന ആറ് കേസുകളും നെഗറ്റീവ്

0
50

കുവൈറ്റ് സിറ്റി: രാജ്യത്ത് കുരങ്ങുപനിയെന്ന് സംശയിച്ചിരുന്ന ആറ് കേസുകൾ നെഗറ്റീവ് ആയി. തുടർന്ന് ആശുപത്രിയിലെ മെഡിക്കൽ സ്റ്റാഫിനും തൊഴിലാളികൾക്കും പകർച്ചവ്യാധിക്കെതിരെ കുത്തിവയ്പ്പ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ വിപുലീകരിക്കാൻ ആരോഗ്യ മന്ത്രാലയം ദ്രുത നടപടി സ്വീകരിച്ചുവരുകയാണ്. ആരോഗ്യമേഖലയിൽ നിന്നുള്ള വൃത്തങ്ങൾ അനുസരിച്ച്, ജഹ്‌റ ഗവർണറേറ്റിൽ ഒന്ന്, തലസ്ഥാനത്ത് ഒന്ന്, അഹമ്മദി, ഫർവാനിയ ഗവർണറേറ്റുകളിൽ രണ്ട് വീതം കുരങ്ങുപനി വൈറസ് ബാധ സംശയിക്കുന്ന ആറ് കേസുകളാണ് പ്രതിരോധ ആരോഗ്യ ടീമുകൾ നിരീക്ഷിച്ചുവന്നത്. ലബോറട്ടറി പരിശോധനാ ഫലങ്ങളിൽ ഈ കേസുകൾ നെഗറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ചിക്കൻ പോക്സ് പോലുള്ള മറ്റ് പല ത്വക്ക് രോഗങ്ങളുടെയും ലക്ഷണങ്ങൾ പോലെയാണ് മങ്കി പോക്സിന്‍റെയും ലക്ഷണങ്ങൾ.’