മണ്ഡല-മകരവിളക്ക് : ശബരിമല തുറന്നു

0
35

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർഥാടന നാളുകൾക്കായി ശബരിമല അയ്യപ്പക്ഷേത്രം തുറന്നു. സന്നിധാനത്ത് തീർഥാടകർ എത്തിത്തുടങ്ങി. കൂടാതെ വെള്ളിയാഴ്ചയോടെ വെർച്വൽ ബുക്കിംഗ് എണ്ണം 30,000 ആയി. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് പതിവിലും ഒരു മണിക്കൂർ നേരത്തെ വൈകിട്ട് നാലിന് ക്ഷേത്രം തുറന്നു. ഈ സീസണിൽ ദർശന സമയം 18 മണിക്കൂറായി വർധിപ്പിച്ചിട്ടുണ്ട്.