തൃശൂർ: ജില്ലയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി വള്ളം മുങ്ങി കാണാതായ നാല് മത്സ്യത്തൊഴിലാളികളെയും രക്ഷപെടുത്തി. ഡ്രോൺ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. നാലുപേരും വെള്ളത്തിൽ പൊങ്ങി കിടക്കുകയായിരുന്നു. തുടർന്ന് മത്സ്യത്തൊഴിലാളികൾ ഇവരെ ബോട്ടിൽ കരയ്ക്കെത്തിച്ചു. ആശുപത്രിയിലേക്കു മാറ്റിയ ഇവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
ചൊവ്വാഴ്ച പുലർച്ച നാല് മണിയോടെയാണ് വള്ളം മറിഞ്ഞ് തളിക്കുളം സ്വദേശി സുബ്രമണ്യന്‍, ഇക്ബാല്‍, വിജയന്, കുട്ടന് എന്നിവർ അപകടത്തിൽപ്പെട്ടത്. വള്ളം മുങ്ങുന്നതിനിടെ ഒരാള്‍ സുഹൃത്തിനെ വിളിച്ച് അറിയിച്ചിരുന്നു എന്നാൽ ഇവരുമായി പിന്നീട് ബന്ധപ്പെടാൻ സാധിച്ചില്ല. തുടർന്ന് കോസ്റ്റൽ പോലീസിന്റെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിൽ തെരച്ചിൽ ആരംഭിക്കുകയായിരുന്നു.