മനുഷ്യക്കടത്ത് കേസിൽ 13 പേർക്ക് തടവ്

0
10
Photo Taken In Aachen, Germany

കുവൈറ്റ്‌ സിറ്റി : മനുഷ്യക്കടത്ത്, വേശ്യാവൃത്തി, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കുവൈത്ത് കോടതി 13 പ്രതികൾക്ക് ജയിൽ ശിക്ഷ വിധിച്ചു. പ്രതികളിൽ ഒരു കുവൈറ്റ് പൗരനും 12 പ്രവാസികളും ഉൾപ്പെടുന്നു. കുവൈറ്റ് പൗരന് ക്രിമിനൽ കോടതി ഏഴ് വർഷം തടവും 7,000 കെഡി പിഴയും വിധിച്ചു. 12 പ്രവാസികളെ അഞ്ച് വർഷം വീതം തടവിന് ശിക്ഷിക്കുകയും അവരുടെ കാലാവധി പൂർത്തിയാക്കിയ ശേഷം രാജ്യത്ത് നിന്ന് നാടുകടത്തുകയും ചെയ്യും.