മയക്കുമരുന്നും മദ്യവും കടത്താൻ ശ്രമിച്ച സംഘം പിടിയിൽ

0
58

കുവൈത്ത് സിറ്റി: വൻതോതിൽ മയക്കുമരുന്നും മദ്യവും കടത്താൻ ശ്രമിച്ച ആറംഗ സംഘം പിടിയിലായി. ഇവരിൽ നിന്നും ഇറക്കുമതി ചെയ്ത ഏകദേശം 3,000 കുപ്പി മദ്യവും ഒരു കഷണം ഹാഷിഷും കുവൈറ്റ് ദിനാറും യുഎസ് ഡോളറും അധികൃതർ പിടിച്ചെടുത്തു . കണ്ടുകെട്ടിയ വസ്തുക്കളുടെ വിപണി മൂല്യം ഏകദേശം 200,000 കുവൈറ്റ് ദിനാർ ആണ്. പിടികൂടിയവരിൽ നാലുപേർ ഏഷ്യൻ പൗരന്മാരും രണ്ടു പേർ കുവൈത്തികളുമാണ്. ഒരാൾ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥനാണ്. കുറ്റാരോപിതരായ വ്യക്തികളും പിടിച്ചെടുത്ത വസ്തുക്കളും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.