കുവൈറ്റ് സിറ്റി: മയക്കുമരുന്നിനെയും സൈക്കോട്രോപിക് വസ്തുക്കളെയും നേരിടാനുള്ള ശ്രമങ്ങളുടെ ഭാഗമായി 14 വ്യത്യസ്ത കേസുകളിൽ ഉൾപ്പെട്ട 25 പേരെ ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ സെക്യൂരിറ്റി സെക്ടര്‍ അറസ്റ്റ് ചെയ്തു. രാസവസ്തുക്കൾ, ക്രിസ്റ്റൽ മെത്ത്, ഹാഷിഷ്, മരിജുവാന, ഹെറോയിൻ എന്നിവയുൾപ്പെടെ ഏകദേശം 7,250 കിലോഗ്രാം മയക്കുമരുന്ന് പ്രതികളുടെ പക്കൽ നിന്ന് കണ്ടെത്തി. കൂടാതെ, 10,000 സൈക്കോട്രോപിക് ഗുളികകൾ, എട്ട് മരിജുവാന തൈകൾ, ലൈസൻസില്ലാത്ത ആറ് തോക്കുകൾ, വെടിക്കോപ്പുകൾ, മയക്കുമരുന്ന് വിൽപ്പനയിൽ നിന്നുള്ള പണം എന്നിവയും കണ്ടെടുത്തു.പ്രതികളെയും
പിടിച്ചെടുത്ത വസ്തുക്കളെയും കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.