കുവൈത്ത് സിറ്റി: ഏഴ് പ്രതികളിൽ നിന്ന് 24 കിലോഗ്രാം മയക്കുമരുന്നും 28,500 സൈക്കോട്രോപിക് ഗുളികകളും ആറ് ലൈസൻസില്ലാത്ത തോക്കുകളും വെടിക്കോപ്പുകളും വൻ തുകയും പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ സംരക്ഷിക്കുന്നതിനും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ വിൽക്കുന്നവരെ പിടികൂടാൻ സുരക്ഷാ ഉദ്യോഗസ്ഥർ തീവ്രവും നിരന്തരവുമായ പ്രചാരണങ്ങൾ നടത്തിയതായി മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ പത്രക്കുറിപ്പിൽ അറിയിച്ചു. പ്രതികൾക്കെതിരെ ആവശ്യമായ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തിട്ടുണ്ട്. രാജ്യത്ത് മയക്കുമരുന്ന് വ്യാപാരം നടത്താൻ ശ്രമിക്കുന്നവരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതും പിന്തുടരുന്നതും ആഭ്യന്തര മന്ത്രാലയം തുടരും. സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ എമർജൻസി ഫോൺ (112) വഴിയോ മയക്കുമരുന്ന് പ്രതിരോധത്തിനുള്ള ജനറൽ ഡിപ്പാർട്ട്‌മെന്‍റിന്‍റെ ഹോട്ട്‌ലൈനിലോ (1884141) അറിയിക്കാനും എല്ലാവരോടും ആഹ്വാനം ചെയ്തു.