മയക്കുമരുന്നുമായി വിവിധ കേസുകളിൽ 21 പേർ അറസ്റ്റിൽ

0
31

കുവൈത്ത് സിറ്റി: മയക്കുമരുന്ന് വസ്തുക്കളുമായി 16 വിവിധ കേസുകളിലായി 21 പേരെ അധികൃതര്‍ അറസ്റ്റ് ചെയ്തു.മെത്ത്, ഹാഷിഷ്, മരിജുവാന, ഹെറോയിൻ എന്നിവയുൾപ്പടെ 20 കിലോഗ്രാം മയക്കുമരുന്ന് പദാർത്ഥങ്ങൾ ഇവരിൽനിന്ന് പിടിച്ചെടുത്തു. കൂടാതെ, 10,000 സൈക്കോട്രോപിക് ഗുളികകൾ, 178 കുപ്പി മദ്യം,43 ഇലക്ട്രോണിക് സിഗരറ്റുകൾ എന്നിവയും പിടിച്ചെടുത്തു.പിടിച്ചെടുത്ത വസ്തുക്കളെയും പ്രതികളെയും കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. മയക്കുമരുന്ന് വ്യാപാരികള്‍ക്കും കള്ളക്കടത്തുകാർക്കുമെതിരെ നടത്തുന്ന പരിശോധനാ നടപടികള്‍ തുടരുമെന്ന് ജനറല്‍ അഡ്മിനിസ്ട്രേഷൻ ഫോര്‍ ഡ്രഗ് കൺട്രോൾ അറിയിച്ചു.