കുവൈത്ത് സിറ്റി: മയക്കുമരുന്നായ ക്രിസ്റ്റൽ മെത്ത് വിറ്റതിന് ഏഷ്യൻ ബാർബറിനെ അധികൃതർ പിടികൂടി. ജിലീബ് അൽ-ഷുയൂഖിലെ മെൻ സലൂണായ തന്‍റെ ജോലിസ്ഥലം മയക്കുമരുന്ന് ഇടപാടിനായി പ്രതി ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. ബാർബറുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർക്ക് സൂചന ലഭിച്ചിരുന്നു. വിവരമറിഞ്ഞ് ഉദ്യോഗസ്ഥർ വിശദമായ അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ കൈവശം തിരച്ചിൽ നടത്തിയപ്പോൾ വിൽപനയ്ക്ക് തയ്യാറാക്കിയ ഷാബുവിന്‍റെ നിരവധി ബാഗുകൾ കണ്ടെത്തി. പിടികൂടിയ മയക്കുമരുന്ന് സഹിതം പ്രതിയും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.