കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്താൻ ശ്രമിച്ച അഞ്ചംഗ സംഘത്തെ പിടികൂടി. ഇവരിൽ നിന്നും 60 കിലോഗ്രാം കഞ്ചാവും ഹാഷിഷും അധികൃതർ പിടിച്ചെടുത്തു. ഇതിന് ഏകദേശം7,50,000 കുവൈത്ത് ദിനാർ വില വരും. യൂറോപ്യൻ രാജ്യത്തുനിന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിക്കുകയായിരുന്നു. പ്രതികളെയും പിടികൂടിയ മയക്കുമരുന്നും കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.