മയക്കുമരുന്ന് കടത്ത്: നാല് ഇറാനികൾക്ക് ജീവപര്യന്തം

0
26

കുവൈത്ത് സിറ്റി: 152 കിലോഗ്രാം ഹാഷിഷും സൈക്കോട്രോപിക് വസ്തുക്കളും കടത്തിയതിന് നാല് ഇറാനിയൻ പൗരന്മാർക്ക് കുവൈത്ത് ക്രിമിനൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്‍റും കോസ്റ്റ് ഗാർഡിന്‍റെ ജനറൽ ഡിപ്പാർട്ട്‌മെന്‍റും നടത്തിയ ഓപ്പറേഷനിലൂടെയാണ് അറസ്റ്റ് ചെയ്തത്. മത്സ്യബന്ധന ബോട്ടിലാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയും തങ്ങൾ ഹെറോയിന് അടിമകളാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു.